Connect with us

International

റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഇന്ന് തുര്‍ക്കിയില്‍

. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്തംബുളില്‍ എത്തി

Published

|

Last Updated

മോസ്‌കോ |  നിരവധി പേരുടെ ജീവനെടുത്ത യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച ഇന്നു തുര്‍ക്കിയില്‍ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇസ്തംബുളില്‍ എത്തി. അതേ സമയം റഷ്യയുടെ ഭാഗത്തുനിന്നും വലിയൊരു വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നാണ് അമേരിക്കയിലെ മുതിര്‍ന്ന വക്താവ് നല്‍കുന്ന സൂചന.രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയും സംരക്ഷിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ നിലപാടെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വ്യക്തമാക്കിയി സാഹചര്യത്തില്‍ ചര്‍ച്ചയുടെ ഭാവി സംബന്ധിച്ച് ആശങ്കയുണ്ട്.

അതേ സമയം യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ശ്രമം നടത്തുന്നതിനിടെ സമീപ നഗരമായ ഇര്‍പിന്‍ യുക്രെയ്ന്‍ സേന തിരിച്ചുപിടിച്ചതായി മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം മേയര്‍ അറിയിച്ചത്.