Connect with us

International

യുക്രെെനിൽ ഷെല്ലാക്രമണം തുടർന്ന് റഷ്യ; 13 മരണം

രണ്ട് സ്കൂളുകളും ഒരു ഡോർമിറ്ററിയും ഒരു സാംസ്കാരിക കേന്ദ്രവും ഉൾപ്പെടെ 20 ബഹുനില കെട്ടിടങ്ങൾ തകർന്നു

Published

|

Last Updated

കീവ് | ഉക്രെയ്നിലെ മധ്യ-കിഴക്കൻ ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. പ്രദേശത്തിന്റെ ഗവർണർ വാലന്റൈൻ റെസ്നിചെങ്കോയാണ് ഇക്കാര്യം അറിയിച്ചത്. പത്തിലധികം പേർക്ക് പരുക്കേറ്റു.

മർഹാനെറ്റ്സ് എന്ന ചെറിയ പട്ടണത്തെയാണ് ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ രണ്ട് സ്കൂളുകളും ഒരു ഡോർമിറ്ററിയും ഒരു സാംസ്കാരിക കേന്ദ്രവും ഉൾപ്പെടെ 20 ബഹുനില കെട്ടിടങ്ങൾ തകർന്നതായി റെസ്നിചെങ്കോ പറഞ്ഞു. നഗരത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അവരിൽ ഏഴ് പേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കോപോൾ നഗരത്തിനടുത്തുള്ള മറ്റൊരു ഗ്രാമത്തിൽ, ആക്രമണത്തെ തുടർന്ന് ഒരു സ്ത്രീ മരിച്ചു.

സമീപകാലത്ത് നിരവധി തവണ ഷെല്ലാക്രമണം നടന്ന ഡൈനിപ്പർ നദിയുടെ എതിർ കരയിലാണ് പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.