Connect with us

govt& governor conflict

ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍ എസ് എസ്: മന്ത്രി എം ബി രാജേഷ്

കേരളത്തില്‍ ആര്‍ എസ് എസ് പരീക്ഷിക്കുന്നത് ഓപ്പറേഷന്‍ ലോട്ടസിന്റെ മറ്റൊരു രീതി

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ക്ക് പിന്നില്‍ ആര്‍ എസ് എസ്: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം സര്‍ക്കാറിനെതിരായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസാണെന്ന് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേ്.

ആര്‍ എസ് എസ് കേരളത്തില്‍ നടത്തുന്നത് വലിയ ആസൂത്രണമാണ്. സര്‍ക്കാറിനെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ലോട്ടസിന്റെ ഒരു വിത്യസ്ത മാതൃക കേരളത്തില്‍ പരീക്ഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിനെ സന്ദര്‍ശിച്ചത്. ആര്‍ എസ് എസുമായ ആസൂത്രണം സന്ദര്‍ശനത്തിലൂടെ വെളിപ്പെടുത്തിയത് നന്നായി. ആര്‍ എസ് എസിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മതതനിരപേക്ഷ സമൂഹം രംഗത്തിറങ്ങണമെന്നും എം ബി രാജേ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മന്ത്രി പി രാജീവും ഗവര്‍ണറെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ഇരിക്കുന്ന പദവിക്ക് അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട രാജീവ് സംസ്ഥാന നിയമസഭ പാസാക്കിയ അധികാരമേയുള്ളൂവെന്ന് ഗവര്‍ണറെ ഓര്‍മപ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest