Connect with us

Kerala

തറവാട്ടിലേക്ക് മടങ്ങുന്നു; കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും: ചെറിയാന്‍ ഫിലിപ്പ്

Published

|

Last Updated

തിരുവനന്തപുരം | 20 വര്‍ഷത്തെ ഇടവേളക്കു ശേഷം തറവാട്ടിലേക്ക് മടങ്ങുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. തീരുമാനം കോണ്‍ഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്താനാണ്. തറവാട്ടിലേക്ക് പോകാന്‍ ഒരു പ്രയാസവുമില്ല. കോണ്‍ഗ്രസില്‍ താനൊരു പോരാളിയായിരുന്നു. മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി. കുടിലമായ വിഭാഗീയതയെ കുറിച്ച് എഴുതിയാല്‍ എ കെ ജി സെന്ററില്‍ പ്രവേശിപ്പിക്കില്ല. മരണം വരെയും രാഷ്ട്രീയ ജീവിയാകാന്‍ സി പി എം സഹവാസം ശരിയല്ലെന്ന് മനസിലായെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

എ കെ ആന്റണിയെ സന്ദര്‍ശിച്ച ശേഷമാണ് ചെറിയാന്‍ ഫിലിപ്പ് വാര്‍ത്താ സമ്മേളനം നടത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട ഇടതുപക്ഷ സഹവാസത്തിന് ശേഷമാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത്. പരിഭവങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും അദ്ദേഹത്തിനുള്ള പദവി പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും ആന്റണി പറഞ്ഞു.