Connect with us

kerala waqf board

അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ അര്‍ഹരിലേക്ക് തിരിച്ച് നല്‍കുക: എസ് വൈ എസ്

കേരളത്തിലെ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കളെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നത്

Published

|

Last Updated

ചിറക്കല്‍ | വഖഫ് ബോര്‍ഡ് നിയമന വിവാദ പശ്ചാതലത്തില്‍ കേരളത്തിലെ അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കളെ കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ഇവ അര്‍ഹരിലേക്ക് തന്നെ തിരികെ നല്‍കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈകൊള്ളണമെന്നും എസ് വൈ എസ് ജില്ലാ സെക്രട്ടറി പി കെ ബഷീര്‍ അശ്‌റഫി പറഞ്ഞു.

എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ ചിറക്കല്‍ ദാറുസലാം മര്‍ക്കസില്‍ സംഘടിപ്പിച്ച സ്പാര്‍ക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോണ്‍ പ്രസിഡന്റ് പി എ നിസാര്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു. മുഹ്യദ്ദീന്‍ മാല ആലാപനം, സാന്ത്വനം, ആത്മീയം, കരിയര്‍ ഗൈഡന്‍സ്, സംഘാടനം എന്നീ സെഷനുകള്‍ക്ക് പി ഐ റഫീഖ് സഖാഫി, സുധീര്‍ സഖാഫി ഓട്ടുപാറ, അനസ് അമാനി പുഷ്പഗിരി, വി എ നൗഫര്‍ സഖാഫി, ടി എ അലി അക്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സുന്നിവോയ്‌സ് ബുക്ക് ടെസ്റ്റ് വിജയികളായ അന്‍സി വാഹിദ് ചളിങ്ങാട്, റസിയ അശ്‌റഫ് വെള്ളികുളങ്ങര എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ജില്ലാ സെക്രട്ടറിമാരായ അഡ്വ. ബദറുദ്ദീന്‍ അഹമ്മദ്, വി എസ് ശജീര്‍ എന്നിവര്‍ വിതരണം ചെയ്തു. പി എം നൗഫല്‍ തങ്ങള്‍, പി വൈ അമീര്‍, യു എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. വലപ്പാട്, വാടാനപ്പള്ളി, തളിക്കുളം, ചേര്‍പ്പ് എന്നീ സര്‍ക്കിളുകളില്‍ നിന്ന് ഓണ്‍ലൈനിലൂടെ രജിസ്റ്റല്‍ ചെയ്തവരായിരുന്നു ക്യാമ്പ് പ്രതിനിധികള്‍. കെ കെ ശമീര്‍ സഖാഫി സ്വാഗതവും സി കെ സത്താര്‍ നന്ദിയും പറഞ്ഞു.

Latest