Ongoing News
റിയാദിൽ താമസസ്ഥലത്ത് തീപിടുത്തം; രണ്ട് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാർ മരിച്ചു
മരിച്ച നാല് മലയാളികളിൽ രണ്ട് പേർ മലപ്പുറം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു
റിയാദ് | റിയാദിൽ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ രണ്ട് മലയാളികൾ അടക്കം ആറ് ഇന്ത്യക്കാർ മരിച്ചു. ഖാലദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് മരിച്ചത്. ഇന്ന് പുലർച്ച ഒന്നരക്കാണ് ദുരന്തം.
മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മലപ്പുറം മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33), തമിഴ്മനാട് മധുരൈ സ്വദേശി സീതാറാം രാജഗോപാല്‍ (36), ചെന്നൈ സ്വദേശി കാര്‍ത്തിക് (41), ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്‌കുമാര്‍ (36), മഹാരാഷ്ട്ര മുംബൈ സ്വദേശി അസ്ഹര്‍ അലി (26) എന്നിവരാണ് മരിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. എസിയിൽ നിന്നാണ് ഷോർട്ട് സർക്യൂട്ട് ഉണ്ടായത് എന്നാണ് വിവരം.
---- facebook comment plugin here -----





