National
തിരുനെല്‍വേലിയില്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ കുടങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു
300 അടി താഴ്ചയുള്ള ക്വാറിയില്‍ കൂറ്റന്‍ പാറക്കെട്ട് മുകളിലേക്ക് വീണാണ് ആറ് പേര്‍ കുടിങ്ങിയത്
ചെന്നൈ | തിരുനല്‍വേലി ജില്ലയിലെ കരിങ്കൽ ക്വാറിയിലെ പാറക്കെടുകൾക്കിടയിൽ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ആറ് പേരാണ് കുടങ്ങിയത്. രണ്ട് പേരെ രക്ഷപ്പെടുത്തി. മറ്റ് നാല് പേര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.
300 അടി താഴ്ചയുള്ള ക്വാറിയില്‍ കൂറ്റന്‍ പാറക്കെട്ട് മുകളിലേക്ക് വീണാണ് ആറ് പേര്‍ കുടിങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രണ്ട് പേരെ രക്ഷപ്പെടുത്തിയത്.







