Kozhikode
റിപബ്ലിക് സദസ്സ്
ലൈബ്രറി കൗൺസിൽ നോർത്ത് മേഖലാ സമിതി കൺവീനർ കെ. സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
കുണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ സംഘടിപ്പിച്ച റിപബ്ലിക്ക് സദസ്സ് ലൈബ്രറി കൗണ്‍സില്‍ നോര്‍ത്ത് മേഖലാ സമിതി കണ്‍വീനര്‍ കെ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.
കുണ്ടൂപ്പറമ്പ്| യൂണിയൻ വായനശാലയിൽ റിപ്പബ്ലിക്ക് സദസ്സ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ നോർത്ത് മേഖലാ സമിതി കൺവീനർ കെ. സന്തോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാർ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ആർജിത് ആനന്ദ് മിമിക്രി അവതരിപ്പിച്ചു. പ്രേമലത, സൗജ റഫീഖ്, എം കെ ബിന്ദു എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു. സുദേഷ്, ഷജിന, ബിന്ദു എന്നിവർ കവിതാലാപനം നടത്തി.

നിത, മഞ്ജു, അജിത, സീന, അനുശ്രീ, ആഷ്മിക, നന്ദിത, റോജിത, പ്രദീപൻ, കൃഷ്ണനുണ്ണി, മനോഹരൻ, രവീന്ദ്രൻ, മുരളി, ശ്രീകുമാരൻ, സന്തോഷ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
സെക്രട്ടറി ടി പ്രകാശൻ സ്വാഗതം ആശംസിക്കുകയും സത്യൻ കുറ്റിക്കാട്ടിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.




