Connect with us

Kerala

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കല്‍; നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ കൊണ്ടുവരാനാണ് പ്രധാനമായും സര്‍ക്കാര്‍ ആലോചിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ നീക്കങ്ങള്‍ ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായുള്ള നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ കൊണ്ടുവരാനാണ് പ്രധാനമായും സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി നിയമസഭ വിളിച്ചു ചേര്‍ക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊള്ളും. ഡിസംബര്‍ ആദ്യവാരം മുതല്‍ 15 വരെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനാണ് ആലോചന.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, പിന്നീട് ബില്‍ മതിയെന്ന തീരുമാനത്തിലെത്തുകയായിരുന്നു. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കില്ലെന്ന് ഗവര്‍ണര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.