Connect with us

Kerala

നിപ്പായില്‍ വീണ്ടും ആശ്വാസ വാര്‍ത്ത; 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ്

ഇതുവരെ 382 സാമ്പിളുകളാണ് നെഗറ്റീവ് ആയിട്ടുള്ളത്

Published

|

Last Updated

കോഴിക്കോട്  | നിപ്പാ ഭീതിയില്‍ നിന്നും സംസ്ഥാനം മുക്തമാകുന്നതായി സൂചന. വ്യാഴാഴ്ച രാവിലെ 24 സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. മൂന്ന് സാമ്പിളുകളുടെ ഫലംകൂടി ഇന്ന് എത്തിയേക്കും. ഇതുവരെ 382 സാമ്പിളുകളാണ് നെഗറ്റീവ് ആയിട്ടുള്ളത്.

വൈറസ് ബാധിച്ച് ചികിത്സയിലുള്ള ഒമ്പതു വയസുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. സാധാരണ നിലയിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ കുട്ടി കാണിക്കുന്നുണ്ട്. സ്വയം ശ്വസിക്കാനുള്ള ശേഷി കുട്ടി കൈവരിച്ചിട്ടുണ്ട്.
ചികിത്സയിലുള്ള മറ്റ് മൂന്നുപേരുടെയും നിലയിലും പുരോഗതിയുണ്ട്. ഇവര്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. നിലവില്‍ 950 പേരാണ് സമ്പര്‍ക്ക പട്ടികയിലായി ഐസലോഷനില്‍ കഴിയുന്നത്. ഇവര്‍ക്കാര്‍ക്കും മറ്റ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

 

Latest