Connect with us

Kottayam

ഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ നിര്യാതയായി

കോട്ടയം തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പില്‍ നസീമയാണ് മരണപ്പെട്ടത്.

Published

|

Last Updated

മക്ക | സ്വകാര്യ ഗ്രൂപ്പില്‍ വിശുദ്ധ ഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ നിര്യാതയായി. കോട്ടയം തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പില്‍ നസീമയാണ് മരണപ്പെട്ടത്. മക്കള്‍: മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍. മരുമക്കള്‍: അനീസ, സക്കീര്‍, റസിയ.

കോണ്‍സുലേറ്റുമായും മറ്റും ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മക്ക ഐ സി എഫ് വെല്‍ഫയര്‍ ടീം പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കി.

ജമാല്‍ കക്കാട്, ഹനീഫ് അമാനി, കബീര്‍ ചേളാരി, ഫൈസല്‍ സഖാഫി, നൗഫല്‍ തലശ്ശേരി, സുഹൈര്‍ തുടങ്ങി ഒട്ടേറെ പേര്‍ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു.