Kerala
ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടു; തിരുവല്ലയില്‍ യുവതിക്കു നേരെ മദ്യപന്റെ പരാക്രമം
തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ യുവതിയുടെ ബന്ധുക്കള്‍ പോലീസ് ജീപ്പിലിട്ടു മര്‍ദിച്ചു.
പത്തനംതിട്ട | തിരുവല്ല നഗരത്തില്‍ യുവതിക്കു നേരെ മദ്യപന്റെ പരാക്രമം. യുവതിയെ ബൈക്കില്‍ നിന്ന് വലിച്ച് താഴെയിട്ടു.
തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ ആക്രമണം നടത്തിയത്. പോലീസ് സ്‌റ്റേഷനിലെത്തി ബഹളം വെച്ച ശേഷം പുറത്തിറങ്ങിയ ഇയാള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.
ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ യുവതിയുടെ ബന്ധുക്കള്‍ പോലീസ് ജീപ്പിലിട്ടു മര്‍ദിച്ചു.







