Connect with us

Kerala

കോട്ടയത്ത് ഹോട്ടല്‍ നടത്തിപ്പുകാരിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

അക്രമാസക്തനായ പ്രതി ബില്ലിങ് മെഷീനും പരസ്യബോര്‍ഡും മേശയും കസേരയും അടിച്ചുതകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു.

Published

|

Last Updated

കോട്ടയം | കോട്ടയം കറുകച്ചാലില്‍ ഹോട്ടല്‍ നടത്തിപ്പുകാരിയെ തലയ്ക്കടിക്കുകയും ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കറുകച്ചാല്‍ ബംഗ്ലാകുന്നില്‍ വീട്ടില്‍ അരുണ്‍ ഷാജിയാണ് അറസ്റ്റിലായത്.

കറുകച്ചാല്‍ ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലിലാണ് പ്രതി അക്രമം നടത്തിയത്.അസം സ്വദേശി കിരണ്‍ ആണ് ഹോട്ടല്‍ നടത്തുന്നത്.ഹോട്ടലിലെത്തി പാഴ്‌സല്‍ വാങ്ങിയതിനുശേഷം ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ പ്രതി ചീത്തവിളിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് തടയാന്‍ ശ്രമിച്ച കിരണിന്റെ ഭാര്യയെ പ്രതി കമ്പിക്കഷണം ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.

അക്രമാസക്തനായ പ്രതി ബില്ലിങ് മെഷീനും പരസ്യബോര്‍ഡും മേശയും കസേരയും അടിച്ചുതകര്‍ക്കുകയും ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. പ്രതിക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ അരുണിനോടും ഭാര്യയോടും മുന്‍വെരാഗ്യമുണ്ടായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.