Connect with us

Uae

പബ്ലിക് ലൈബ്രറികളിലേക്ക് കുട്ടികളുടെ പുസ്തകങ്ങള്‍; 25 ലക്ഷം ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ പബ്ലിക് ലൈബ്രറിയെ നവീകരിക്കുകയും കൂടുതല്‍ സമ്പന്നമാക്കുകയുമാണ് ലക്ഷ്യം.

Published

|

Last Updated

ഷാര്‍ജ | ഷാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്നും പ്രദര്‍ശകരില്‍ നിന്നും ഏറ്റവും പുതിയ ശീര്‍ഷകങ്ങള്‍ വാങ്ങുന്നതിന് 2.5 ദശലക്ഷം ദിര്‍ഹം അനുവദിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. ഷാര്‍ജ പബ്ലിക് ലൈബ്രറിയെ നവീകരിക്കാനും കൂടുതല്‍ സമ്പന്നമാക്കാനും ലക്ഷ്യം വച്ചാണ് നീക്കം.

ഗ്രാന്റ് യു എ ഇയിലെയും ഷാര്‍ജയിലെയും പ്രസാധകരെ വാണിജ്യപരമായി പിന്തുണക്കുക മാത്രമല്ല, ആഴത്തിലുള്ള സന്ദേശം ഉള്‍ക്കൊള്ളുന്നത് കൂടിയാണ് ഇതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

എമിറേറ്റിലെ പൊതു-സ്വകാര്യ ലൈബ്രറികളെ സമ്പന്നമാക്കുന്നതിന് വിവിധ ഭാഷകളിലും ശാസ്ത്ര-സാഹിത്യ മേഖലകളിലുമുള്ള ആയിരക്കണക്കിന് പുതിയ ശീര്‍ഷകങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇത് സഹായിക്കും.