Connect with us

Malappuram

യാത്രക്കാര്‍ക്ക് ആശ്വാസം;300 കേന്ദ്രങ്ങളില്‍ ഇഫ്താര്‍ ഖൈമയൊരുക്കി എസ് വൈ എസ്

സാന്ത്വനം വളണ്ടിയേഴ്സിന്റെ സഹകരത്തോടെയാണ് വിതരണം .

Published

|

Last Updated

മലപ്പുറം  |  യാത്രക്കാര്‍ക്ക് ആശ്വാസമായി നോമ്പുതുറക്കുന്നതിന് ഇഫ്താര്‍ ഖൈമയൊരുക്കി എസ് വൈ എസ്.സംസ്ഥാനത്തെ വിവിധ സോണുകള്‍ കേന്ദ്രീകരിച്ച് ഇന്ന് മുതല്‍ ഇഫ്താര്‍ ഖൈമ പ്രവര്‍ത്തിച്ചു തുടങ്ങി. റമസാന്‍ മുപ്പത് വരെ മുന്നൂറ് നോമ്പുതുറ ടെന്റുകളാണ് വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ യൂണിറ്റുകളിലെ വീടുകളില്‍ നിന്ന് സമാഹരിക്കുന്ന വിഭവങ്ങളാണ് യാത്രക്കാര്‍ക്കും മറ്റും ആവശ്യക്കാര്‍ക്കും വിതരണം ചെയ്യുന്നത്. സാന്ത്വനം വളണ്ടിയേഴ്സിന്റെ സഹകരത്തോടെയാണ് വിതരണം .

ഇഫ്താര്‍ ഖൈമയുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കെ എസ് ആര്‍ ടി സി പരിസരത്ത് പി ഉബൈദുല്ല എം എല്‍ എ നിര്‍വഹിച്ചു.എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ , എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി പി മുജീബുറഹ്മാന്‍,ജില്ലാ ഉപാധ്യക്ഷന്‍ എം ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, അബ്ദുന്നാസിര്‍ പാണ്ടിക്കാട്, ബദ്റുദ്ധീന്‍ കോഡൂര്‍ , സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍ പള്ളി,സി കെ ഖാലിദ് സഖാഫി,അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, അബ്ബാസ് സഖാഫി കോഡൂര്‍ , അബ്ദുല്‍ ഗഫൂര്‍ അദനി എന്നിവര്‍ പ്രസംഗിച്ചു

 

---- facebook comment plugin here -----

Latest