Connect with us

രാജീവ് ഗാന്ധി വധക്കേസിലെ  പ്രതി പേരറിവാളന്‍  ജയില്‍ മോചിതനാവുന്നു. സുപ്രീംകോടതിയുടെ  തീരുമാന പ്രകാരം 31 വര്‍ഷത്തിന് ശേഷം പേരറിവാളന്റെ മോചനം സാധ്യമാവുമ്പോള്‍ അര്‍പുതം അമ്മാള്‍ എന്ന അവന്റെ മാതാവ് നടത്തിയ സമാനതകളില്ലാത്ത പോരാട്ടം വീണ്ടും ഓര്‍മയില്‍ നിറയുന്നു. 

പേരറിവാളന്റെ മോചനത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കാതെ വന്നതോടെയാണ്  ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ച്് സുപ്രീംകോടതിയുടെ വിധി. ശിക്ഷാകാലയളവിലെ നല്ല നടപ്പും മാനുഷിക പരിഗണനയും വെച്ച് കോടതി പേരറിവാളന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു.

 

ഒരു മാതാവിന്റെ മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥ കൂടിയാണ് രാജീവ്ഗാന്ധി വധക്കേസും പേരറിവാളന്റെ ജീവിതവും.  1991 ജൂണ്‍ 11ന് പെരിയാര്‍ ചെന്നൈയിലെ തിഡലില്‍വച്ച് സി ബി ഐ സംഘം അറസ്റ്റ് ചെയ്യുമ്പോള്‍ അറിവ് എന്നും പേരുള്ള പേരറിവാളനു പ്രായം 19 വയസ് മാത്രം. രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ക്കുവേണ്ടി ഒന്‍പത് വാട്ടിന്റെ രണ്ട് ബാറ്ററികള്‍ കൊലയാളികള്‍ക്ക് വാങ്ങിക്കൊടുത്തുവെന്നായിരുന്നു സി.ബി.ഐ ഉന്നയിച്ച കുറ്റം.

Latest