Connect with us

Kerala

രജിസ്ട്രാറാകാന്‍ താത്പര്യമില്ല, ചുമതലയില്‍ നിന്ന് ഒഴിവാക്കണം; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്ന് മിനി

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന്‍. ഇതുസംബന്ധിച്ച് വൈസ് ചാന്‍സലര്‍ക്ക് മിനി കത്തയച്ചു. പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവാദങ്ങള്‍ക്ക് താത്പര്യമില്ലെന്നും കത്തില്‍ വ്യക്തമാക്കി. ഡോ. കെ എസ് അനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കിയിരുന്നു.

മിനി കാപ്പനെ രജിസ്ട്രാര്‍ പോസ്റ്റില്‍ വി സി നിയോഗിച്ചതിനു പിന്നാലെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിന്‍ഡിക്കേറ്റ് പ്രതികരിച്ചിരുന്നു. തന്റെ നിര്‍ദേശം മറികടന്ന് രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ അനധികൃതമായി സര്‍വകലാശാലയില്‍ എത്തിയതിനെതിരെ വി സി രാജ്ഭവന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അനില്‍ കുമാര്‍ അയച്ച ഫയലുകള്‍ വി സി തിരിച്ചയക്കുകയും അതേസമയം, മിനി കാപ്പന്‍ അയച്ച ഫയലുകള്‍ അംഗീകരിക്കുകയും ചെയ്തു.

 

Latest