Kerala
എലിപ്പനി: തിരുവനന്തപുരത്ത് അസം സ്വദേശി മരിച്ചു
ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാര്‍ തൊഴിലാളിയുമായ അജയ് ഉജിര്‍ (22) ആണ് മരിച്ചത്.
തിരുവനന്തപുരം | തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അതിഥി തൊഴിലാളി മരിച്ചു. അസം സ്വദേശിയും ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാര്‍ തൊഴിലാളിയുമായ അജയ് ഉജിര്‍ (22) ആണ് മരിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറോടെയാണ് മരണം.
പാങ്ങപ്പാറയില്‍ നിന്നുള്ള ആരോഗ്യവിഭാഗം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.







