Kerala
ബത്തേരി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ പരാക്രമം; അലമാര തകര്‍ത്തു
തമിഴ്‌നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്‍
		
      																					
              
              
            വയനാട് | സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ പരാക്രമം. ഇയാള്‍ പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്തു.അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്‌റ്റേഷനില്‍ അക്രമം നടത്തിയത്.
പ്രതിയെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍.തല്ക്ക് പരുക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുക്കയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തമിഴ്‌നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്‍.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
