Connect with us

Uae

റമസാന്‍: ഷാര്‍ജയില്‍ ഇഫ്താര്‍ ലഘുഭക്ഷണങ്ങള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധം

മുന്‍സിപ്പാലിറ്റി സേവന കേന്ദ്രങ്ങളിലൂടെയാണ് പെര്‍മിറ്റ് ലഭ്യമാവുക.

Published

|

Last Updated

ഷാര്‍ജ | റമസാനിലുടനീളം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക് ആവശ്യമായ പെര്‍മിറ്റുകള്‍ നല്‍കാനുള്ള നടപടികള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചു. പകല്‍ സമയങ്ങളില്‍ ഭക്ഷണം തയ്യാറാക്കി വില്‍ക്കുന്നവയും ഇഫ്താര്‍ സമയത്തിന് മുമ്പ് കടകള്‍ക്ക് പുറത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കുന്ന കടകളും റെസ്റ്റോറന്റുകളും ഷാര്‍ജ സിറ്റി മുന്‍സിപ്പാലിറ്റിയില്‍ നിന്ന് പെര്‍മിറ്റ് നേടിയിരിക്കണം. മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും സ്ഥിതി ചെയ്യുന്ന ഫുഡ് ഔട്ട്ലെറ്റുകള്‍ക്കും നിയന്ത്രണം ബാധകമാണ്.

പകല്‍ സമയത്ത് ഭക്ഷണം തയ്യാറാക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള അനുമതിക്ക് ഫീസ് 3,000 ദിര്‍ഹമാണ്. ഭക്ഷണം പാര്‍സലായി നല്‍കണം. ഉപഭോക്താക്കളെ ഡൈനിംഗ് ഏരിയയില്‍ സ്വീകരിക്കുന്നത് അനുവദനീയമല്ല.

ഇഫ്താറിന് മുമ്പ് കടകള്‍ക്ക് പുറത്ത് വില്‍പനയ്ക്കുള്ള ഭക്ഷണ പ്രദര്‍ശന പെര്‍മിറ്റ് നേടുന്നതിനുള്ള ഫീസ് 500 ദിര്‍ഹമാണ്. സ്ഥാപനത്തിന്റെ മുന്‍വശത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കണം. ലോഹ പാത്രങ്ങളില്‍ സ്ലൈഡിംഗ് അടപ്പുകളോട് കൂടിയ ഒരു ഗ്ലാസ് ബോക്‌സിലാണ് പ്രദര്‍ശിപ്പിക്കേണ്ടത്. ഭക്ഷണം അലുമിനിയം ഫോയില്‍ അല്ലെങ്കില്‍ സുതാര്യമായ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് മൂടുകയും ഉചിതമായ താപനിലയില്‍ സൂക്ഷിക്കുകയും വേണം.

മുന്‍സിപ്പാലിറ്റി സേവന കേന്ദ്രങ്ങളിലൂടെയാണ് പെര്‍മിറ്റ് ലഭ്യമാവുക.

 

Latest