Connect with us

International

പിറ കണ്ടു; സഊദിയിൽ നാളെ റമസാൻ വ്രതാരംഭം

കിഴക്കൻ പ്രവിശ്യയിലാണ്  ഈ വർഷത്തെ മാസപ്പിറവി ദൃശ്യമായത്.

Published

|

Last Updated

ദമാം| സഊദിയിൽ മാസപ്പിറവി ദൃശ്യമായതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ വ്രതാരംഭം.  യു എ ഇ, ഖത്തർ, ബഹ്‌റൈന്‍, കുവൈത്ത്, എന്നീ രാജ്യങ്ങളിലും നാളെ പുണ്യ റമസാൻ ഒന്ന്. കിഴക്കൻ പ്രവിശ്യയിലാണ്  ഈ വർഷത്തെ മാസപ്പിറവി ദൃശ്യമായത്.

ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച്ച  ശഅ്ബാന്‍ 29 പൂര്‍ത്തിയായതിനാല്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും റമസാൻ  മാസപ്പിറവി നിരീക്ഷിക്കാൻ  സഊദി സുപ്രീം കോടതി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.

നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി വഴിയോ മാസപ്പിറവി ദർശിക്കുന്നവർ തൊട്ടടുത്തുള്ള കോടതിയിൽ വിവരം അറിയിക്കണമെന്നും ,സാക്ഷ്യം രേഖപ്പെടുത്താനും  കോടതിയിൽ നേരിട്ടെത്താൻ പ്രയാസമുള്ളവർക്ക് അടുത്തുള്ള സെൻററുകളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടുന്നതിനും,മാസപ്പിറവി നിരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതിനായി വിവിധ മേഖലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ആധുനിക സൗകര്യങ്ങളൊടെ രാജ്യത്ത് പന്ത്രണ്ട് ഔദ്യോഗിക ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളായിരുന്നു സജ്‌ജമാക്കിയിരുന്നത്,

സിറാജ് പ്രതിനിധി, ദമാം

Latest