Connect with us

Kerala

മരിക്കുന്നതുവരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കും പത്മജയ്ക്ക് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്മജ തന്നെകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്നും പറഞ്ഞ് തുടങ്ങിയാല്‍ 1973 മുതലുള്ള ചരിത്രം വിളിച്ചു പറയുമെന്നും പിന്നെ പത്മജക്ക് പുറത്തിറങ്ങി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കാസര്‍ഗോഡ്| രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജ വേണുഗോപാലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി അദ്ദേഹം രംഗത്ത്. തന്റെ പിതാവ് കെ കരുണാകരനല്ലെന്നും മരിക്കും വരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യ സംവാദത്തിന് പത്മജയെ വെല്ലുവിളിച്ച അദ്ദേഹം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ എത്തുമെന്ന പത്മജയുടെ പ്രസ്താവന തള്ളുകയും ചെയ്തു.പത്മജ തന്നെകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്നും പറഞ്ഞ് തുടങ്ങിയാല്‍ 1973 മുതലുള്ള ചരിത്രം വിളിച്ചു പറയുമെന്നും പിന്നെ പത്മജക്ക് പുറത്തിറങ്ങി നടക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഐഎം പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് താന്‍ ഒരു ലക്ഷം വോട്ടിന് ജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Latest