Connect with us

bail for perarivalan

രാജീവ് ഗാന്ധി വധം: പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ജീവപര്യന്തം ശിക്ഷ ലഭിച്ച് കഴിഞ്ഞ 32 വര്‍ഷമായി ജയിലിലാണ് പേരറിവാളന്‍.

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എ ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച് കഴിഞ്ഞ 32 വര്‍ഷമായി ജയിലിലാണ് പേരറിവാളന്‍. ജയില്‍ മോചനം സംബന്ധിച്ച അദ്ദേഹത്തിന്റെ അപേക്ഷയില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജയിലിലെ നല്ല പെരുമാറ്റം, മോശമായ ആരോഗ്യസ്ഥിതി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജയില്‍വാസം തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.

---- facebook comment plugin here -----

Latest