Kerala
രാജ്ഭവന്‍ മാര്‍ച്ച്; സര്‍വീസ് റൂള്‍ ലംഘിച്ചാണ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തതെന്ന ആരോപണവുമായി ബി ജെ പി
'ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പല ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തത്.

തിരുവനന്തപുരം | രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ബി ജെ പി. സര്‍വീസ് റൂള്‍ ലംഘിച്ചാണ് ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് ബി ജെ പി ആരോപിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടു.
ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പല ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തതെന്ന് ബി ജെ പി നേതാവ് വി വി രാജേഷ് പറഞ്ഞു. മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയെന്നും രാജേഷ് അറിയിച്ചു.
---- facebook comment plugin here -----