Kerala
ചൊവ്വാഴ്ച മുതല്‍ വീണ്ടും മഴ എത്തിയേക്കും
വിവിധ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ്

തിരുവനന്തപുരം | തിമിര്‍ത്തു പെയ്ത മഴക്ക് അല്‍പ്പം ഇടവേള നല്‍കി വീണ്ടും സംസ്ഥാനത്ത് മഴയെത്തുന്നു. ഈ മാസം 10 (ചൊവ്വാഴ്ച) മുതല്‍ മൂന്ന് ദിവസം വിവിധ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി.
ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഈ മാസം പത്തിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും 11ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
മേയ് 20ന് ആരംഭിച്ച മഴയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. പത്ത് ദിവസം തുർച്ചയായുണ്ടായ മഴ മേയ് 31നാണ് ശമിച്ചത്.