Connect with us

Kerala

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി

ബത്തേരിയില്‍ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു.

Published

|

Last Updated

വയനാട്| രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. രാവിലെ നീലഗിരി ആട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അദ്ദേഹം ഹെലികോപ്റ്ററില്‍ ഇറങ്ങി. ഇന്ന് രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ആറ് പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവടിങ്ങളില്‍ റോഡ് ഷോ നടത്തും. ബത്തേരിയില്‍ രാഹുലിന്റെ റോഡ് ഷോ ആരംഭിച്ചു.

പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ അദ്ദേഹം സംസാരിക്കും. ഉച്ചയ്ക്ക് മാനന്തവാടി ബിഷപ്പുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറിന് കോഴിക്കോട്ട് യു ഡി എഫിന്റെ മഹാറാലിയില്‍ അദ്ദേഹം സംബന്ധിക്കും.

തിങ്കള്‍, ചൊവ്വ ദിനങ്ങളിലാണ് രാഹുല്‍ വയനാട്ടില്‍ തങ്ങുക. 18 ന് രാവിലെ കണ്ണൂര്‍, വൈകീട്ട് മൂന്നിന് പാലക്കാട്, അഞ്ചിന് കോട്ടയം എന്നിവിടങ്ങളിലെ പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. 22ന് തൃശൂര്‍, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലും രാഹുല്‍ പ്രചാരണത്തിനെത്തും.

അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആലത്തൂര്‍ മണ്ഡലത്തിലെത്തി. ആലത്തൂര്‍ മണ്ഡലം ഉള്‍പ്പെടുന്ന കുന്ദംകുളത്ത് പ്രധാനമന്ത്രിയുടെ പൊതുയോഗം നടക്കുകയാണ്. തൃശൂര്‍, ആലത്തൂര്‍, പൊന്നാനി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു.

 

 

 

Latest