Connect with us

raging

റാഗിംഗ്: കണ്ണൂര്‍ നെഹര്‍ കോളജിലെ ആറ് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

ഇന്ന് പുലര്‍ച്ചെ ചക്കരക്കല്‍ പോലീസ് വീടുകളിലെത്തിയാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

കണ്ണൂര്‍ | ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ നെഹര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ആറ് സീനിയര്‍ വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ചെട്ടിക്കുളം സ്വദേശി അന്‍ഷാദിന്റെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ഥികളായ മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ ചക്കരക്കല്‍ പോലീസ് ഓരോരുത്തരുടേയും വീടുകളില്‍ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരെ റാഗിംഗ് നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തി.

ക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കൈയിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മര്‍ദനമെന്ന് അന്‍ഷാദ് പരാതിയില്‍ പറയുന്നു. മര്‍ദനമേറ്റ് അന്‍ഷാദ് ബോധരഹിതനായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്‍ഷാദിന് ബോധം വീണ്ടുകിട്ടിയത്.

 

 

 

---- facebook comment plugin here -----

Latest