Connect with us

Kerala

"ലോകകാര്യങ്ങള്‍ നോക്കുന്ന കേന്ദ്രമന്ത്രി ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതെന്തിന്"; എസ് ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി

കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. തിരക്കുള്ള ലോക കാര്യങ്ങള്‍ നോക്കുന്ന മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ കാണാന്‍ വന്നതിന്റെ ചേതോവികാരം എന്തെന്ന് മനസികുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ രംഗത്ത് വരുന്നുണ്ട്. കഴക്കൂട്ടം മണ്ഡലം ജയിപ്പിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം ജയശങ്കറിനെ ഏല്‍പ്പിച്ചുവെന്നാണ് കേള്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയാണ് കഴക്കൂട്ടം ഫ്ളൈ ഓവറിന്റെ നിര്‍മാണപ്പുരോഗതി ജയ്ശങ്കര്‍ നേരിട്ടെത്തി വിലയിരുത്തിയത്. ഫ്ളൈ ഓവര്‍ സന്ദര്‍ശിച്ച മന്ത്രി ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, റീജണല്‍ ഓഫീസര്‍ ബി എല്‍ മീണ എന്നിവരോട് പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ബിജെപി സംസ്ഥാന നേതാക്കളടക്കം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് അറിയുന്നത്. 90 ശതമാനവും പണി പൂര്‍ത്തിയായ ഫ്ളൈ ഓവര്‍ ഉടന്‍തന്നെ ഗതാഗതത്തിനു തുറന്നുകൊടുക്കും