Connect with us

Malappuram

'ഫസ്റ്റ് ഓഫ് റജബ് 'ആത്മീയ സംഗമം ഇന്ന് മഅ്ദിന്‍ കാമ്പസില്‍

ഇസ്തിഗ്ഫാര്‍, ഹദ്ദാദ്, ദിക്റ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

Published

|

Last Updated

മലപ്പുറം| മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫസ്റ്റ് ഓഫ് റജബ് ആത്മീയ സംഗമം ഇന്ന് മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ വെച്ച് നടക്കും. മുസ്ലിം ലോകം ഏറെ പവിത്രമായി കരുതുന്ന റജബ്, ശഅബാന്‍, റമളാന്‍ തുടങ്ങിയ മാസങ്ങളെ വരവേല്‍ക്കുന്ന പരിപാടിയാണ് ഫസ്റ്റ് ഓഫ് റജബ്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഇസ്തിഗ്ഫാര്‍, ഹദ്ദാദ്, ദിക്റ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്‍, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ഷൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും.