Connect with us

Qatar

പ്രതിരോധ സഹകരണം; ഖത്തർ, തുർക്കി, പാകിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ "ബദർ' കരാറിൽ ഒപ്പുവെച്ചു

നാല് രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.

Published

|

Last Updated

ദോഹ|പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനായി ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കി എന്നീ നാല് രാജ്യങ്ങൾ ബുധനാഴ്ച ദോഹയിൽ വെച്ച് “ബദർ” എന്ന പേരിൽ ഒരു  ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നാല് രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.

ഖത്തർ തലസ്ഥാനമായ  ദോഹയിൽ വെച്ചായിരുന്നു ഈ സുപ്രധാന കരാർ ഒപ്പിട്ടത്. മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളുടെയും യുദ്ധസാഹചര്യങ്ങളുടെയും പശ്ചാത്തലം, ഇസ്റാഈൽ, യു.എസ്, ഇറാൻ എന്നിവരുമായി ബന്ധപ്പെട്ട ദീർഘകാല സംഘർഷങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ‘ബദർ’ ധാരണാപത്രം വരുന്നത്.

പ്രതിരോധ ഉൽപ്പാദനത്തിൽ സഹകരണം വളർത്തുക, നാല് രാജ്യങ്ങളുടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, സാങ്കേതിക പ്രതിരോധ പരിശീലനത്തിലും ഗവേഷണ-വികസന മേഖലകളിലും സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്. ഇത് ആധുനിക പ്രതിരോധ സംവിധാനങ്ങൾക്ക് അനുയോജ്യമായ വ്യാവസായിക പരിഹാരങ്ങൾ നൽകാൻ സഹായിക്കുമെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആയുധ ഇറക്കുമതി പരമാവധി കുറച്ച്, ആഭ്യന്തര പ്രതിരോധ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സഖ്യം ലക്ഷ്യമിടുന്നത്.

2026 ആഗസ്തിൽ സഊദിയിലെ മക്കയിൽ വെച്ച്  തുർക്കി, പാകിസ്ഥാൻ, സഊദി  അറേബ്യ എന്നീ രാജ്യങ്ങൾ ചേർന്ന് ‘മക്ക കരാർ’  എന്ന പേരിൽ ഒരു സംയുക്ത പ്രതിരോധ കരാർ രൂപീകരിച്ചിരുന്നു. ഇതിന് ശേഷമാണ്  പ്രതിരോധ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ഈ ‘ബദർ’ കരാറും നിലവിൽ വന്നിരിക്കുന്നത്.

തുർക്കി പ്രതിരോധമന്ത്രി യാസർ ഗുലേർ, ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധസഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ, പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്, ഇന്തോനേഷ്യ പ്രതിരോധ ഉപമന്ത്രി യൂസുഫ് ജുവാഹരി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.

Content Highlights: Qatar, Indonesia, Pakistan, and Turkey signed the Badr defense agreement in Doha to boost military cooperation. The alliance focuses on defense production, technical training, and research to reduce reliance on foreign imports. Defense ministers from all four countries participated in the signing.

---- facebook comment plugin here -----

Latest