Connect with us

Kerala

ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല; സി പി എം ബന്ധം ഉപേക്ഷിക്കുന്നതായി സൂചന നല്‍കി പി പി ദിവ്യ

നമ്മെ ഒരു കരയില്‍നിന്ന് മറ്റൊരു കരയിലേക്ക് എത്താന്‍ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവന്‍ ചുമന്നുനടക്കേണ്ടതില്ല

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്ന പി പി ദിവ്യ സി പി എം ബന്ധം ഉപേക്ഷിക്കുകയാണെന്ന സൂചന നല്‍കുന്ന എഫ് ബി പോസ്റ്റുമായി രംഗത്ത്.

ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല, ഒരു കരയില്‍ നിന്നും മറു കരയില്‍ എത്താന്‍ സഹായിച്ചതിനെ ജീവിതകാലം മുഴുവന്‍ ചുമന്നു നടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ഇത് ജീവിതം പഠിപ്പിച്ച പാഠമാണതെന്നും പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ബുദ്ധന്റെ കഥ സൂചിപ്പിച്ചാണ് ദിവ്യയുടെ കുറിപ്പ്. ഒരിക്കല്‍ നമ്മെ ചേര്‍ത്തുപിടിച്ച ചില ബന്ധങ്ങള്‍ ഇന്ന് നമ്മെ വേദനിപ്പിക്കുന്നുണ്ടാകാം. ഒരുകാലത്ത് തുണയായിരുന്ന ചില ശീലങ്ങള്‍ ഇന്ന് നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുന്നുണ്ടാകാം. ഒരിക്കല്‍ നമുക്ക് ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ല. ചിലതിനോട് നാം നന്ദിയുള്ളവരായിരിക്കണം.

ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. നമ്മെ ഒരു കരയില്‍നിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാന്‍ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവന്‍ ചുമന്നുനടക്കേണ്ടതില്ല. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല; മറിച്ച്, ജീവിതം നമ്മെ പഠിപ്പിച്ച പാഠത്തെ തിരിച്ചറിയലാണ്- പി പി ദിവ്യ കുറിപ്പില്‍ പറയുന്നു. തുടര്‍ കുറിപ്പുകളുണ്ടാകുമെന്ന സൂചനയും ദിവ്യ നല്‍കുന്നുണ്ട്.

Content Highlights: Former Kannur Zilla Panchayat President PP Divya posted a cryptic Facebook message hinting at leaving CPM following the ADM Naveen Babu suicide controversy. Citing a parable of Buddha, she stated that things once helping us need not be carried forever. She indicated further notes will follow soon.

---- facebook comment plugin here -----

Latest