Connect with us

Kerala

മരുന്നു വിവാദത്തിനിടെ മന്ത്രി കെ മുരളീധരന്‍ മരുന്നു കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്

കെ മുരളീധരന്റെ ഓഫീസില്‍ എത്തിയാണ് നാറ്റ്‌കോ കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ് എ ടി സൂപ്രണ്ട് ഡോ. ഐ റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ ബിജുവും ഉണ്ടായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് പുതിയ മരുന്ന് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ആരോഗ്യമന്ത്രി കെ മുരളീധരനും മരുന്നുകമ്പനിയായ നാറ്റ്‌കോ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്. പുതിയ മരുന്നിനുള്ള ഫയല്‍ നീക്കത്തിനിടെയായിരുന്നു കൂടിക്കാഴ്ച. സി എസ് ആര്‍ സഹായവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. കെ മുരളീധരന്റെ ഓഫീസില്‍ എത്തിയാണ് നാറ്റ്‌കോ കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. കമ്പനി പ്രതിനിധികള്‍ക്കൊപ്പം എസ് എ ടി സൂപ്രണ്ട് ഡോ. ഐ റിയാസും ചീഫ് ഫാര്‍മസിസ്റ്റ് എ ബിജുവും ഉണ്ടായിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ വാദം. നാറ്റ്കോ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് എസ് എടി സൂപ്രണ്ടും പറഞ്ഞു. ഡോ. മിനിക്ക് മാത്രമേ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അറിയൂ എന്നായിരുന്നു മന്ത്രി കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇറങ്ങിയ സര്‍ക്കുലറാണെന്ന മന്ത്രിയുടെ വാദവും തെറ്റാണന്നു വ്യക്തമായിരുന്നു.

നാറ്റ്കോ കമ്പനിയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന് വന്ന ഘട്ടത്തില്‍ തന്നെ എല്ലാ മരുന്നുകളെ കുറിച്ചും മന്ത്രിക്ക് അറിയണമെന്നില്ലെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാദ മരുന്നിനെ കുറിച്ച് മന്ത്രിക്ക് അറിയാമായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. നാറ്റ്കോ കമ്പനിയുമായി നടത്തിയ കൂടിക്കാഴ്ച എന്തിനാണ് മന്ത്രി മറച്ച് വെക്കാന്‍ ശ്രമിക്കുന്നതെന്ന ചോദ്യവും ഉയരുന്നു. നാറ്റ്കോയുടെ മരുന്ന് വാങ്ങാന്‍ തീരുമാനിച്ച ശേഷം നടത്തിയ കൂടിക്കാഴ്ചയാണോ അതോ ഫയല്‍ നീങ്ങുന്ന സമയത്തുള്ള കൂടിക്കാഴ്ചയാണോ ഇതെന്നതില്‍ വ്യക്തതയില്ല.

എസ് എ ടി വഴിയാണ് കേരളത്തില്‍ മരുന്ന് എസ് എം എ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത്. തിരുവനന്തപുരം എസ് എ ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജുമാണ് ഇത് നിര്‍വഹിക്കുന്നത്. തിരുവനന്തപുരം എസ് എ ടി സൂപ്രണ്ടും അവിടുത്തെ ചീഫ് ഫാര്‍മസിസ്റ്റുമാണ് കമ്പനി പ്രതിനിധികളോടൊപ്പം മന്ത്രിയെ കണ്ടിരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. ഇപ്പോള്‍ എസ് എ ടി സൂപ്രണ്ടും കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം മറച്ച് വെക്കുകയാണ്.

Content Highlights: Visuals have emerged showing Health Minister K Muralidharan meeting representatives of Natco Pharma during file processing for SMA medicine, contradicting earlier denials. The meeting, which also included the SAT Hospital superintendent and chief pharmacist, has sparked a fresh political controversy. Opposition questions why the meeting was initially hidden despite official involvement in distributing the medicine.

 

 

---- facebook comment plugin here -----

Latest