Connect with us

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന ബി ജെ പി പരാതിയില്‍ 10 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു

മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജിലെ എം എസ് എഫ്, എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്

Published

|

Last Updated

പാലക്കാട് | പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളജിലെ 10 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് ബി ജെ പിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്.

എം എസ് എഫ്, എസ് എഫ് ഐ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബി ജെ പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ അടിയന്തിര നടപടി.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തില്‍ ചവിട്ടി അധിക്ഷേപിച്ചു എന്നപരാതിയിലാണ് പോലീസ് നടപടി.

Content Highlights:Police registered a case against ten students of MES Kalladi College in Mannarkkad, Palakkad for allegedly insulting Prime Minister Narendra Modi. The action followed a complaint by the BJP West District President alleging students trampled on PM Modi’s photo during union election campaigning.

---- facebook comment plugin here -----

Latest