Connect with us

Kerala

ബേപ്പൂരില്‍ റിയാസ് ജയിച്ചാല്‍ മൊട്ട അടിച്ചു കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന് പി വി അന്‍വര്‍

റിയാസിന് 65,000ത്തിന് മുകളില്‍ വോട്ട് കിട്ടില്ലെന്നും അന്‍വര്‍

Published

|

Last Updated

കോഴിക്കോട് | ബേപ്പൂരില്‍ റിയാസ് വിജയിച്ചാല്‍ താന്‍ മൊട്ട അടിച്ചു കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന് പി വി അന്‍വര്‍. മറിച്ചുസംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും ചോദിച്ചു. ബേപ്പൂരില്‍ വിജയം ഉറപ്പ് എന്ന് ആവര്‍ത്തിക്കുകയാണ് പി വി അന്‍വര്‍ പറഞ്ഞു. സ്വന്തം സര്‍വേയിലൂടെ വിജയം ഉറപ്പിച്ച അന്‍വര്‍, റിയാസിന് 65,000ത്തിന് മുകളില്‍ വോട്ട് കിട്ടില്ലെന്നും പറയുന്നു.

ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പില്‍ അടക്കം അഴിമതി നടന്നു എന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തത് എന്നും പി വി അന്‍വര്‍ ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും 10,000 വോട്ട് പിണറായി വിരുദ്ധവോട്ട് ഉണ്ട്. കോഴിക്കോട്ടെ എല്‍ ഡി എഫ് തോല്‍വിക്ക് കാരണം റിയാസ് ആണെന്നും പി വി അന്‍വര്‍ പറഞ്ഞു.

കേരളത്തില്‍ ന്യൂനപക്ഷ ഏകീകരണം അല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണം ആണ് നടന്നത്. മതേതര വിശ്വാസികള്‍ എല്ലാം യു ഡി എഫിന് വോട്ട് ചെയ്തു. അതില്‍ ഇടത് വോട്ടുകളും ഉണ്ട്. ബേപ്പൂരില്‍ 25,000 വോട്ടിന് താന്‍ ജയിക്കുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Latest