Connect with us

International

കുട്ടികള്‍ കുറ്റകൃത്യം ചെയ്താല്‍ മാതാപിതാക്കള്‍ക്ക് ശിക്ഷ; നിയമം പാസാക്കാനൊരുങ്ങി ചൈന

16 വയസില്‍ താഴെയുള്ള കുട്ടികള്‍ കുറ്റകൃത്യം ചെയ്താല്‍ രക്ഷിതാക്കളെ ശിക്ഷിക്കാന്‍ അധികാരികളെ നിയമനിര്‍മ്മാണം അനുവദിക്കും.

Published

|

Last Updated

ബെയ്ജിങ്| ചൈനയിലെ പാര്‍ലമെന്റ് ഒരു പുതിയ നിയമം പാസാക്കാനുള്ള ആലോചനയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളിലെ മോശം പെരുമാറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുക എന്നതാണ് നിയമം. രാജ്യത്തെ റബ്ബര്‍ സ്റ്റാമ്പ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഈ ആഴ്ച ഒരു സെഷനില്‍ നിയമത്തിന്റെ കരട് അവലോകനം ചെയ്യുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കുട്ടികള്‍ മോശം പെരുമാറ്റം കാണിക്കുകയോ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്താല്‍ മാതാപിതാക്കളെ ശാസിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുമെന്ന് നിയമം പറയുന്നു.
16 വയസില്‍ താഴെയുള്ള കുട്ടികള്‍ കുറ്റകൃത്യം ചെയ്താല്‍ രക്ഷിതാക്കളെ ശിക്ഷിക്കാന്‍ അധികാരികളെ നിയമനിര്‍മ്മാണം അനുവദിക്കും. വിശ്രമം, വിനോദം, വ്യായാമം ഉള്‍പ്പടെ കുട്ടികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി അവരുടെ സമയം ക്രമീകരിക്കാന്‍ രക്ഷിതാക്കളെയും പ്രോത്സാഹിപ്പിക്കും. ബില്‍ അനുസരിച്ച് പാര്‍ട്ടി, രാഷ്ട്രം, ആളുകള്‍, സോഷ്യലിസം എന്നിവയെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പഠിപ്പിക്കണം.

 

Latest