Kerala
പുനലൂരില്‍ മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീണു: ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
പ്രദേശത്ത് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
പുനലൂര്‍| പുനലൂരില്‍ ശക്തമായ മഴയില്‍ മതിലും സര്‍വീസ് സ്റ്റേഷന്‍ കെട്ടിടവും ഇടിഞ്ഞുവീണു. ലോറിക്ക് മുകളിലേക്കാണ് കോണ്‍ക്രീറ്റ് പാളിയും മതിലും വീണത്. ലോറിക്കുള്ളില്‍ സര്‍വീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇന്ന് ഉച്ച മുതല്‍ പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. കെട്ടിടത്തിനടിയില്‍ മറ്റൊരു സ്‌കൂള്‍ ബസ്സും ഉള്ളതായി സംശയിക്കുന്നു. മറ്റാരെങ്കിലും ഉള്ളില്‍ പെട്ടിട്ടുണ്ടോ എന്ന് വ്യക്തതയില്ല. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
Content Highlights:
A wall and a service station building collapsed in Punalur following heavy wind and rain that started this afternoon. The debris fell onto a lorry, and it is reported that a service station employee was inside the vehicle at the time. Fire and Rescue Services along with local residents are conducting operations to check if others, including those near a school bus, are trapped under the wreckage.







