Connect with us

Kerala

കുണ്ടറ കസ്റ്റഡി മര്‍ദനം: കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പിണറായി വിജയന്‍

കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

കൊല്ലം| കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ്  മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മസം 16നാണ് അയല്‍വാസിയായ പതിമൂന്നുകാരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയില്‍ കുണ്ടറ പോലീസ് സിയാദിനെ അറസ്റ്റ് ചെയ്യ്തത്. തുടര്‍ന്ന് സ്റ്റേഷനില്‍ വെച്ച് പോലീസുകാര്‍ സിയാദിനെ മര്‍ദിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത സമയം സിയാദ് തന്റെ ഭാര്യയെ വിളിച്ച് പൊലീസ് മര്‍ദിക്കുന്നെന്നും ഉടന്‍ എത്തണമെന്നും വിളിച്ചറിയിച്ചിരുന്നു. പിറ്റേന്ന് രാവിലെ  കാണാനില്ലെന്ന് കരുതിയ കുട്ടി  മടങ്ങിയെത്തിയപ്പോഴാണ് സിയാദിനെ പോലീസ് വിട്ടയച്ചത്.

പോലീസിന്റെ ക്രൂരമായ മര്‍ദനത്തില്‍ പരുക്കേറ്റ സിയാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.

സിയാദിന്റെ മകളും പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. പോലീസുകാരന്റെ മര്‍ദനമേറ്റാണ് സിയാദിന് പരുക്കേറ്റതെന്ന് കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധം. പിന്നാലെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി.

Content Highlights:
Leader of Opposition Pinarayi Vijayan demanded immediate action against police officers involved in the custodial death of Siyad in Kundara. Siyad was beaten in police custody following a false missing case. Home Minister Ramesh Chennithala sought a report from the DGP regarding the incident.

---- facebook comment plugin here -----

Latest