Connect with us

Kerala

പുതുക്കാട് ട്രെയിന്‍ അപകടം; നാല് ട്രെയിനുകള്‍ റദ്ദാക്കി, പലതും വൈകി ഓടുന്നു

അര്‍ധരാത്രിയോടെ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Published

|

Last Updated

തൃശ്ശൂര്‍ |  പുതുക്കാട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് പല ട്രെയിനുകളും റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വൈകിയോടുകയാണ്. ട്രയിന്‍ പാളത്തില്‍ നിന്ന് മാറ്റാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അര്‍ധരാത്രിയോടെ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

നാല് പാസഞ്ചറുകളാണ് റദ്ദാക്കിയത്. എറണാകുളം – ഗുരുവായൂര്‍, എറണാകുളം – പാലക്കാട്, നിലമ്പൂര്‍ – കോട്ടയം, എറണാകുളം – ഷൊര്‍ണ്ണൂര്‍ പാസഞ്ചറുകളാണ് റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഒറ്റപ്പാലത്ത് പിടിച്ചിട്ടിരിക്കുകയാണ്. ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസും പിടിച്ചിട്ടിരിക്കുകയാണ്. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിടും.തടസപ്പെട്ട ട്രെയിന്‍ ഗതാഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വ്വീസ് നടത്തിയിട്ടുണ്ട്.

അടിയന്തിരമായി ബസ് സര്‍വ്വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോല്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്. (+91 4712463799, +91 9447071021, 1800 599 4011)പുതുക്കാട് റയില്‍വെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്.

 

Latest