Kerala
58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പി എസ് സി അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിയുടെ മൊഴി
ഹരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും
തിരുവനന്തപുരം | സംസ്ഥാന ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ മൂല്യനിര്‍ണയം നടത്താതിരുന്നത് സാങ്കേതിക പിഴവ് കാരണമെന്ന് പി എസ് സി പരീക്ഷ വിഭാഗം അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ഹരിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല. ഹൈക്കോടതി വിധി വന്നതിനുശേഷം ഹാജരാകാമെന്നാണ് ബൈജു എസ് ഐ ടിയെ അറിയിച്ചത്. എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ക്കാനാണ് എസ് ഐ ടിയുടെ തീരുമാനം. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടി. വരും ദിവസങ്ങളില്‍ പി എസ് സിയിലെ കൂടുതല്‍ അംഗങ്ങളെ ചോദ്യം ചെയ്യാനാണ് തീരുമാനം.
പരീക്ഷാ മൂല്യനിര്‍ണയത്തിലെ വീഴ്ചകള്‍ സാങ്കേതികം മാത്രമെന്ന് പി എസ് സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പുനര്‍മൂല്യനിര്‍ണയം നടത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചുവെന്നും പി എസ്സി അവകാശപ്പെട്ടിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ആയിരുന്നു പി എസ് സിയുടെ ഈ വാദങ്ങള്‍.
Content Highlights: PSC Exam Additional Secretary R Hari informed the SIT that omitting 58 marks during Planning Board exam evaluation was a technical error. The SIT plans to name PSC Chairman M R Baiju as an accused and has sought legal advice. Further PSC members will be questioned in the coming days.



