Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം; 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, മൂന്ന് പേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന മുദ്രാവാക്യം വിളിയുയര്‍ന്നത്

Published

|

Last Updated

തൃശൂര്‍   | കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.സത്യേഷ് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ നടന്ന പ്രകടനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന മുദ്രാവാക്യം വിളിയുയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ബിജെപിയുടെ സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പ്രകോപനപരമായ മുദ്രാവാക്യം വിവാദമായതോടെ കേസില്‍ ഇതുമായി ബസപ്പെട്ട വകുപ്പുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.