Connect with us

operation sindoor

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം; നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും അവര്‍ സംരക്ഷിക്കുന്നു: പ്രിയങ്ക ഗാന്ധി

ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി | ഓപ്പറേഷന്‍ സിന്ദൂറിലൂടെ പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യൻ സൈന്യത്തില്‍ അഭിമാനിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി.നമ്മുടെ ധീരരായ സൈനികര്‍ നമ്മുടെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നു. ദൈവം അവരെ സംരക്ഷിക്കുകയും വെല്ലുവിളികള്‍ നേരിടാനുള്ള ധൈര്യം അവര്‍ക്ക് നല്‍കുകയും ചെയ്യട്ടെ എന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

പഹല്‍ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്ത് നിരവധി പ്രതിപക്ഷ നേതാക്കളാണ് രംഗത്തെത്തിയത്.നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനം, ജയ്ഹിന്ദ് എന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്.
കോണ്‍ഗ്രസ് സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും എക്‌സില്‍ കുറിച്ചു.

ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു.പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ തകര്‍ത്ത സേനയില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു.ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Latest