Connect with us

flight protest

വിമാനത്തിലെ പ്രതിഷേധം: മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തും

ഇ പി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും സാധ്യത

Published

|

Last Updated

കണ്ണൂര്‍ | യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പോലീസ് രേഖപ്പെടുത്തിയ വധശ്രമക്കേസില്‍ അന്വേഷണ സംഘം മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി രേഖപ്പെടുത്തും. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

വധശ്രമക്കേസില്‍ മുഖ്യമന്ത്രിയുടെ മൊഴി നിര്‍ണായകമാണ്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ശ്രമിച്ചതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതായി വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പറയുന്ന മൊഴി ഏറെ പ്രധാനമാകും.

കേസുമായി ബന്ധപ്പെട്ട് സഹയാത്രികരുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. നിലവില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരനാണ് കേസില്‍ അറസ്റ്റിലായത്. മൂന്നാമന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറിന്റെ പരാതിയില്‍ വലിയ തുറ പോലീസാണ് കേസ് എടുത്തത്. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.