Connect with us

National

ബജറ്റ് സമ്മേളനത്തിനിടെ പ്രതിഷേധം; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അവകാശലംഘന നടപടി സ്വീകരിക്കും

ഒമ്പത് കോണ്‍ഗ്രസ് എംപിമാര്‍ക്കും മൂന്ന് ആംആദ്മി എംപിമാര്‍ക്കുമെതിരെയാണ് നടപടിയുണ്ടാവുക.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അവകാശലംഘന നടപടി. 12 എംപിമാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉപരാഷ്ട്രപതി പ്രിവിലേജ് കമ്മിറ്റിയോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിനാണ് നടപടി.

കഴിഞ്ഞ ബജറ്റ് സമ്മേളന കാലയളവില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാര്‍ക്കെതിരെയാണ് നടപടി. ഒമ്പത് കോണ്‍ഗ്രസ് എംപിമാര്‍ക്കും മൂന്ന് ആംആദ്മി എംപിമാര്‍ക്കുമെതിരെയാണ് നടപടിയുണ്ടാവുക. രാഷ്ട്രപതിയുടെ നന്ദി പ്രമേയത്തിന്റെ ഭാഗമായുള്ള ചര്‍ച്ചക്കിടെയാണ് എംപിമാര്‍ നടുത്തളത്തിലിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.

എംപിമാരായ ശക്തി സിംഗ് ഗോയല്‍, നരന്‍ ഭായ് റസ്വ, സയിദ് നാസര്‍ ഹുസൈന്‍, കുമാര്‍ കെട്കര്‍, ഇമ്രന്‍ പ്രതാപ്ഗാര്‍ഹി, എല്‍ ഹനുമാന്‍തയ്യ, ഫൂലോ ദേവി നേതം, ജെബി മേത്തര്‍ ഹിഷാം, രഞ്ജീത് രഞ്ജന്‍, സഞ്ജയ് സിംഗ്, സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പതക് എന്നിവര്‍ക്കെതിരെയാണ് നടപടി എടുക്കുക. ഉപരാഷ്ട്രപതിയുടെ നിര്‍ദേശം പ്രിവിലേജസ് കമ്മിറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.

 

 

Latest