National
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയൽ നാളത്തേക്ക് മാറ്റി
അമിത്ഷായുടെ ഉറപ്പ് നടപ്പായില്ല

ന്യൂഡല്‍ഹി | ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷന്‍. ബിലാസ്പുരിലെ എന്‍ ഐ എ കോടതിയില്‍ കേസൻ്റെ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തത്. ഇതോടെ വിധി പറയൽ നാളത്തേക്ക് മാറ്റി. മനുഷ്യക്കടത്തും മതപരിവര്‍ത്തനവും നടന്നുവെന്ന വാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തി.
രാവിലെ കേസ് പരിഗണിച്ചതിന് പിന്നാലെ കേസ് ഡയറി മാറ്റിവെക്കാന്‍ എന്‍ ഐ എ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കി. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പറയാന്‍ നാളത്തേക്ക് മാറ്റിയത്.
ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ ഇന്നും എതിർക്കുകയായിരുന്നു. കന്യാസ്ത്രീകളായ പ്രീതി, വന്ദന എന്നിവരെയാണ് മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തത്.