Connect with us

National

വസ്തു തര്‍ക്കം; ഉത്തര്‍പ്രദേശില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി

രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് വെടിവെച്ചു കൊലപ്പെടുത്തിയത്.

Published

|

Last Updated

ദേവ്രിയ| ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ദേവ്രിയ ജില്ലയിലാണ് സംഭവം നടന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കത്തിലാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വര്‍ഷങ്ങളായി ഇരു കുടുംബങ്ങള്‍  തമ്മില്‍ തര്‍ക്കം. തുടര്‍ന്ന് ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആറു പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. മരിച്ചത് ഒരു കുടുംബത്തില്‍ നിന്നുള്ളവര്‍ തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോലീസ് എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

സംഭവ സ്ഥലത്ത് വലിയ തോതില്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.