National
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി
ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് വിശദീകരണം

ന്യൂഡൽഹി | പ്രിയങ്കാ ഗാന്ധി ഡൽഹിയിലെ മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിലെത്തിയ പ്രിയങ്കയെ സ്വാദിഖലി തങ്ങൾ സ്വീകരിച്ചു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. ഉദ്ഘാടനത്തിന് പ്രിയങ്കയെത്താതിരുന്നത് ചർച്ചയായിരുന്നു.
ഓഫീസിലെ മുസ്‌ലിം ലീഗിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി പ്രിയങ്ക കണ്ടു. പൊതുജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എവിടെയായാലും തെറ്റാണെന്ന് കേരളത്തിലെ പോലീസ് മർദനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പ്രിയങ്ക ഗാന്ധി എം പി പറഞ്ഞു. സംസ്ഥാന സർക്കാർ ഇത് നിയന്ത്രിക്കുമെന്ന് കരുതുന്നുവെന്നും പ്രിയങ്ക പറഞ്ഞു.
---- facebook comment plugin here -----