Connect with us

National

കേരളത്തിനും രാഷ്ട്രത്തിനും വി എസ് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി

ജീവിതവും പ്രവര്‍ത്തനവും സ്പര്‍ശിച്ച എല്ലാവര്‍ക്കും അനുശോചനമെന്ന് ഫേസ്ബുക്ക് കുറിപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ്സ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. കേരളത്തിനും രാഷ്ട്രത്തിനും വി എസ് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

വി എസ് അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും സ്പര്‍ശിച്ച എല്ലാവര്‍ക്കും അനുശോചനം അറിയിക്കുന്നതായി പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഇന്നലെ ഉച്ചക്ക് 3.20നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് ജന്മനാടായ ആലപ്പുഴയിലേക്ക് പതിനായിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി മൃതദേഹം വഹിച്ചുള്ള പ്രത്യേക വാഹനം വിലാപയാത്രയായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാളെ വലിയ ചുവടുകാട്ടിലാണ് സംസ്‌കാരം.

Latest