Connect with us

National

ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കര്‍ണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമാണിത്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എണ്‍പതാം പിറന്നാള്‍ ദിനമാണിന്ന്. ഈ ദിവസം അദ്ദേഹത്തിന്റെ സ്വന്തം നാടായ ശിവമൊഗ്ഗയിലെ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ജീവിതം കന്നഡ ജനതയ്ക്ക് സമര്‍പ്പിച്ച യെദിയൂരപ്പ വരും തലമുറയ്ക്ക് മാതൃകയാണെന്ന് മോദി പറഞ്ഞു.

തന്റെ ജന്മദിനത്തില്‍ എത്തിയതില്‍ മോദിക്ക് യെദിയൂരപ്പ നന്ദി പറഞ്ഞു. കര്‍ണാടകയിലെ ഒമ്പതാമത്തെ പ്രാദേശിക വിമാനത്താവളമാണിത്. 384 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിര്‍മിച്ചത്.

കര്‍ണാടക നിയമസഭയില്‍ യെദിയൂരപ്പ നടത്തിയ വിടവാങ്ങല്‍ പ്രസംഗം തന്നെ സ്പര്‍ശിച്ചെന്ന് മോദി പറഞ്ഞു. വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടാമെന്ന മന്ത്രിസഭാ തീരുമാനം അദ്ദേഹം തന്നെ നിരസിക്കുകയായിരുന്നു. പിന്നീട് കന്നഡ മഹാകവി കുവേംപുവിന്റെ പേരിടാമെന്ന തീരുമാനമായി. വിവിധ റോഡ്, റെയില്‍ പദ്ധതികളും പരിപാടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

 

Latest