Connect with us

Kerala

വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി 41 ലക്ഷം തട്ടിയെടുത്തു; യുവതിയും സുഹൃത്തും അറസ്റ്റില്‍

വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു

Published

|

Last Updated

വൈക്കം |  വൈദികനെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും സുഹൃത്തും പിടിയില്‍.ബെംഗളൂരു സ്വദേശികളായ നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. വൈദികനില്‍ നിന്നും പലപ്പോഴായി 41.52 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയത്.

വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ വിഡിയോകോള്‍ വിളിച്ച് സ്വകാര്യദൃശ്യങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍നിന്ന് പണം തട്ടുകയായിരുന്നു.കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പോലീസില്‍ പരാതി നല്‍കിയത്.പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു

 

---- facebook comment plugin here -----

Latest