Connect with us

National

പ്രജ്വല്‍ തിരിച്ചെത്തി; അറസ്റ്റിനൊരുങ്ങി അന്വേഷണ സംഘം

ജര്‍മ്മനിയില്‍ നിന്നും വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തുകയായിരുന്നു. 34 ദിവസം ഒളിവില്‍ കഴിഞ്ഞ ദിവസമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്.

Published

|

Last Updated

ബെംഗളൂരു | ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എം പിയും മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ നാട്ടില്‍ തിരിച്ചെത്തി. ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ നിന്നും വിമാനത്തില്‍ ബെംഗളൂരുവില്‍ എത്തുകയായിരുന്നു.

34 ദിവസം ഒളിവില്‍ കഴിഞ്ഞ ദിവസമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. പ്രജ്വലിനെ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘവും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

പ്രജ്വലിന്റെ മെഡിക്കല്‍ പരിശോധന ഉടന്‍ നടത്തും. മുഖ്യമന്ത്രി സിദ്ധാരാമയ്യ പോലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറും പങ്കെടുത്തു.

Latest